KSCM
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്
കേരള ഗവണ്‍മെന്റ്‌

സ്‌കോളര്‍ഷിപ്പുകള്‍

പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്‌
രാജ്യത്തിനകത്ത്‌ സര്‍ക്കാര്‍/സ്വകാര്യ സ്‌കൂളുകളില്‍ 1 മുതല്‍ 10 വരെ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ക്കായി വിഭാവനചെയ്‌തിട്ടുള്ളതാണ്‌ പ്രീ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ. സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കുന്നതിന്‌ തൊട്ടുമുന്‍വര്‍ഷം പഠിച്ച ക്ലാസ്സിലെ അവസാന പരീക്ഷയില്‍ 50% ല്‍ കൂടുതല്‍ മാര്‍ക്ക്‌ നേടിയതും, വാര്‍ഷിക കുടുംബ വരുമാനം 1 ലക്ഷം രൂപയില്‍ അധികരിക്കാത്തവര്‍ക്കും അപേക്ഷിക്കാം. 30% സ്‌കോളര്‍ഷി?്‌ പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു. (കൂടുതല്‍ വിവരങ്ങള്‍ അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.education.kerala.gov.in എന്ന വെബ്‌സൈറ്റില്‍നിന്നും ലഭിക്കും.)

പോസ്റ്റ്‌ മെട്രിക്ക്‌ സ്‌കോളര്‍ഷിപ്പ്‌
ന്യൂനപക്ഷ സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ രാജ്യത്തിനകത്തെ സര്‍ക്കാര്‍/സ്വകാര്യ ഹയര്‍സെക്കണ്ടറി/കോളേജ്‌/ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും, ചഇഢഠയുമായി അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ITI, ITC കളിലും പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ (+2 തലം മുതല്‍ Ph.d വരെയുള്ള) ഈ സ്‌കോളര്‍ഷിപ്പിന്‌ അപേക്ഷിക്കാന്‍ മുന്‍പരീക്ഷയില്‍ 50% മാര്‍ക്കും, രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 2.50 ലക്ഷത്തിനുള്ളിലും ആയിരിക്കണം. 30% പെണ്‍കുട്ടികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും www.dcescholarship.kerala.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

മെരിറ്റ്‌-കം-മീന്‍സ്‌ സ്‌കോളര്‍ഷിപ്പ്‌
ന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ട സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും, പഠിക്കാന്‍ മിടുക്കരുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ പ്രൊഫഷണല്‍/സാങ്കേതിക കോഴ്‌സുകളില്‍ ചേര്‍ന്ന്‌ പഠിക്കുന്നതിന്‌ സാമ്പത്തിക സഹായം നല്‍കുന്നതിനുള്ളസ്‌കോളര്‍ഷിപ്പാണിത്‌.

(കൂടുതല്‍ വിവരങ്ങള്‍ സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍നിന്നും ലഭിക്കും.)

സി. എച്ച്‌. മുഹമ്മദ്‌കോയ സ്‌കോളര്‍ഷിപ്പ്‌
സര്‍ക്കാര്‍ / എയ്‌ഡഡ്‌ സ്ഥാപനങ്ങളിലോ ഗവ. ക്വാട്ടയില്‍ അണ്‍ എയ്‌ഡഡ്‌ കോളേജുകളിലോ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ്‌ ഈ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹത. വരുമാനപരിധി 4.5 ലക്ഷം രൂപ. 20% ശതമാനം സ്‌കോളര്‍ഷിപ്പ്‌ ലത്തീന്‍/പരിവര്‍ത്തിത ക്രൈസ്‌തവ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥിനികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. (അതാത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും, ന്യൂനപക്ഷ ഡയറക്‌ടറേറ്റില്‍ നിന്നും കൂടുതല്‍ വിവരം ലഭിക്കും).

മുസ്ലീം/നാടാര്‍/ആംഗ്ലോഇന്ത്യന്‍/മറ്റുപിന്നാക്ക/മുന്നാക്കവിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌
മുസ്ലീം, നാടാര്‍, ആംഗ്ലോഇന്ത്യന്‍, മറ്റുപിന്നാക്ക, മുന്നാക്ക വിഭാഗങ്ങളിലെ ദാരിദ്ര്യരേഖയ്‌ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ്‌ ഈസ്‌കോളര്‍ഷിപ്പിന്‌ അര്‍ഹതയുള്ളത്‌.

സ്വകാര്യ ഐ.ടി. ഐ കളില്‍ പഠിക്കുന്നവര്‍ക്കുള്ള ഫീ-റീഇം ബേഴ്‌സ്‌മെന്റ ്‌ സ്‌ക്കീം.
സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ഐ. ടി. ഐ. കളില്‍ പഠിക്കുന്ന ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്ക്‌, അവര്‍ ഒടുക്കിയ ഫീസ്‌ തിരിച്ച്‌ നല്‍കുന്നു. (കൂടുതല്‍ വിവരങ്ങള്‍ക്ക്‌ - ന്യൂനപക്ഷ ഡയറക്‌ടറേറ്റ്‌).

ചാര്‍ട്ടേര്‍ഡ്‌ അക്കൗണ്ടന്‍സി/കോസ്റ്റ്‌വര്‍ക്ക്‌ അക്കൗണ്ടന്‍സി/കമ്പനി സെക്രട്ടറിഷിപ്പ്‌ എന്നീ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കുള്ള സ്‌കോളര്‍ഷിപ്പ്‌
സി എ, ഐ.സി ഡബ്ല്യൂയു. എ, സി എസ്‌ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നപദ്ധതി. ബി.പി.എല്‍. വിഭാഗത്തില്‍പ്പെടുന്ന അപേക്ഷകരുടെ അഭാവത്തില്‍ 6 ലക്ഷംവരെ വരുമാനപരിധിയില്‍പ്പെടുന്നവരെയും പരിഗണിക്കും.20% സ്‌കോളര്‍ഷിപ്പുകള്‍ ക്രിസ്‌ത്യന്‍ സമുദായത്തില്‍പ്പെട്ടവര്‍ക്കും, 30% പെണ്‍കുട്ടികള്‍ക്കുമായി സംവരണം ചെയ്‌തിരിക്കുന്നു.

ഗവേഷണത്തിനുള്ള ഫെല്ലോഷിപ്പ്‌
ന്യൂനപക്ഷ മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഹ്രസ്വകാല ഗവേഷണത്തിന്‌ ഫെലോഷിപ്പ്‌ നല്‍കുന്നു. ബിരുദാനന്തര ബിരുദത്തിന്‌ 55% കുറയാത്ത മാര്‍ക്ക്‌ ലഭിച്ചിരിക്കണം.