KSCM
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്
കേരള ഗവണ്‍മെന്റ്‌

ന്യൂനപക്ഷങ്ങള്‍ക്കായുള്ള സഹായപദ്ധതികള്‍/സ്ഥാപനങ്ങള്‍

സംസ്ഥാനത്തെ മതന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി വിവിധ ഏജന്‍സികള്‍ മുഖേന നടപ്പിലാക്കുന്ന ക്ഷേമ/ധനസഹായ പദ്ധതികളാണ്‌ ഈ അദ്ധ്യായത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്‌. ഇവയ്‌ക്ക്‌ പുറമെ സര്‍ക്കാരിന്റെ വിവിധവകുപ്പുകള്‍ (ഉദാഹരണം:- സാമൂഹ്യനീതി, റവന്യൂ, മൃഗസംരക്ഷണം, തൊഴില്‍ മുതലായവ) നേരിട്ടും വിവിധ ഏജന്‍സികള്‍ മുഖേനയും (ഉദാഹരണം : വനിതാവികസന കോര്‍പ്പറേഷന്‍, കുടും ശ്രീ, വിവിധ ക്ഷേമനിധികള്‍ മുതലായവ) നടപ്പാക്കുന്ന ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കും, ധനസഹായങ്ങള്‍ക്കും മറ്റുള്ള ജനവിഭാഗങ്ങള്‍ക്കെന്ന പോലെ ന്യൂനപക്ഷങ്ങള്‍ക്കും അവകാശമുണ്ട്‌.

ന്യൂനപക്ഷങ്ങള്‍ക്കായി വിവിധവകുപ്പുകള്‍ നടപ്പിലാക്കുന്ന പ്രധാനപദ്ധതികള്‍ മാത്രമേ ഈ കൈപുസ്‌തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. പലപദ്ധതികളും ബന്ധപ്പെട്ട വകുപ്പുകള്‍/ ഏജന്‍സികള്‍ ഇടയ്‌ക്ക്‌ വെച്ച്‌ അവസാനിപ്പിക്കാനും, വ്യവസ്ഥകളിലും, ലോണ്‍ തുക, പലിശനിരക്ക്‌, കാലാവധി, വരുമാന പരിധി എന്നിവയില്‍ മാറ്റം വരുത്താനും സാദ്ധ്യതയുള്ളതിനാല്‍ അപേക്ഷ സമര്‍പ്പിക്കും മുമ്പ്‌ പദ്ധതി നടപ്പിലാക്കുന്ന ഏജന്‍സിയുമായി ബന്ധപ്പെടേണ്ടതാണ്‌. ന്യൂനപക്ഷ കമ്മീഷന്റെ കീഴലോ, കമ്മീഷനുമായി ബന്ധപ്പെട്ടോ/സഹകരിച്ചോ അല്ല ഈ ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതും, ക്ഷേമപദ്ധതികള്‍ നടപ്പിലാക്കുന്നതും. അതുകൊണ്ടുതന്നെ പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ കമ്മീഷനില്‍ നിന്ന്‌ ലഭിക്കില്ല.

ന്യൂനപക്ഷക്ഷേമ ഡയറക്‌ടറേറ്റ്‌
വികാസ്‌ ഭവന്‍, നാലാം നില, തിരുവനന്തപുരം,
ഫോണ്‍ - 0471-2300523, 2302090
ഇമെയില്‍ : director.mwd@gmail.com

2011-ലാണ്‌ സംസ്ഥാനത്ത്‌ ന്യൂനപക്ഷക്ഷേമ ഡയറക്‌ടറേറ്റ്‌ നിലവില്‍ വന്നത്‌. ന്യൂനപക്ഷങ്ങള്‍ക്കായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളുടെ നിര്‍വ്വഹണവും, പ്രവര്‍ത്തന മേല്‍നോട്ടവുമാണ്‌ ഡയറക്‌ടറേറ്റിന്റെ ചുമതല.

ഡയറക്‌ടറേറ്റിന്റെ കീഴില്‍ എല്ലാ ജില്ലാ കളക്‌ടറേറ്റുകളിലും ന്യൂനപക്ഷ സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നു. (ന്യൂനപക്ഷസെല്ലുകളുടെ ഫോണ്‍ നമ്പര്‍അനുബന്ധം -1 ല്‍ ചേര്‍ത്തിട്ടുണ്ട്‌)

വിവിധ സഹായപദ്ധതികള്‍

മദ്രസാ അദ്ധ്യാപക ക്ഷേമനിധി പെന്‍ഷന്‍

ക്ഷേമനിധി അംഗങ്ങളായ മദ്രസാ അദ്ധ്യാപകര്‍ക്ക്‌ 65 വയസ്സ ്‌ പൂര്‍ത്തിയാകുന്ന മുറയ്‌ക്ക്‌ പെന്‍ഷന്‍

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ :
കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ആഫീസ്‌,
പുതിയറ,
കോഴിക്കോട്‌- 673004,
ഫോണ്‍ 0495-2720577

മുസ്ലീം യുവജനതയ്‌ക്കായുള്ള പരിശീലന കേന്ദ്രങ്ങള്‍

യൂണിയന്‍ പബ്ലിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ (UPSC), കേരള പബ്ലിക്ക്‌ സര്‍വീസ്‌ കമ്മീഷന്‍ (KPSC), ബാങ്കിംഗ്‌ സര്‍വീസ്‌ ബോര്‍ഡുകള്‍, റെയില്‍വേ റിക്രൂട്ടിംഗ്‌ ബോര്‍ഡ്‌ തുടങ്ങിയ ഏജന്‍സികള്‍ നടത്തുന്ന മത്സര പരീക്ഷകള്‍ക്ക്‌ പരിശീലനം നല്‍കുന്നു. 20% സീറ്റ്‌ ക്രൈസ്‌തവ വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കായി മാറ്റിവച്ചിരിക്കുന്നു. (പരിശീലന കേന്ദ്രങ്ങളുടെ വിലാസം അനുബന്ധം 2 ആയി ചേര്‍ത്തിട്ടുണ്ട്‌)

വിധവ/വിവാഹ ന്ധം വേര്‍പെടുത്തിയ/ഉപേക്ഷിക്കപ്പെട്ട സ്‌ത്രീകള്‍ക്കുള്ള ഭവന നിര്‍മ്മാണ പദ്ധതി

വിധവകളും വിവാഹന്ധം വേര്‍പെടുത്തിയവരും, ഉപേക്ഷിക്കപ്പെട്ടവരുമായ ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെട്ട സ്‌ത്രീകള്‍ക്ക്‌ ഭവനനിര്‍മ്മാണത്തിന്‌ 2 ലക്ഷം രൂപ തിരിച്ചടയ്‌ക്കേണ്ടതില്ലാത്ത ധനസഹായമായി നല്‍കുന്ന പദ്ധതി. (കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ന്യൂനപക്ഷക്ഷേമ ഡയറക്‌ടറേറ്റുമായി ബന്ധപ്പെടുക)

കരിയര്‍ ഗൈഡന്‍സ്‌ പരിശീലനം

എസ്‌.എസ്‌.എല്‍.സി, പ്ലസ്‌ടു, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി എന്നീ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്നതും, ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്നതുമായ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരുടെ അഭിരുചിക്കനുസരിച്ച്‌ ഉന്നതപഠനകോഴ്‌സുകള്‍ തെരെഞ്ഞെടുക്കുന്നതിന്‌ പരിശീലനം നല്‍കുന്നു. 20% സീറ്റുകള്‍ ക്രിസ്‌ത്യന്‍ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി സംവരണം ചെയ്‌തിരിക്കുന്നു.