KSCM
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്
കേരള ഗവണ്‍മെന്റ്‌

കമ്മീഷനില്‍ പരാതി സമര്‍പ്പിക്കേണ്ടത്‌ എങ്ങനെ?

ന്യൂനപക്ഷങ്ങളെ/ ന്യൂനപക്ഷസ്ഥാപനങ്ങളെ/ന്യൂനപക്ഷസമുദായാംഗങ്ങളെ ബാധിക്കുന്ന ഏതൊരു വിഷയത്തെക്കുറിച്ചും/അവകാശ നിഷേധത്തെക്കുറിച്ചും ആര്‍ക്കും കമ്മീഷനില്‍ പരാതിപ്പെടാവുന്നതാണ്‌. വെള്ളപേപ്പറില്‍ തയ്യാറാക്കിയ പരാതി തപാല്‍ മാര്‍ഗ്ഗമോ, തിരുവനന്തപുരത്തെ ഓഫീസില്‍ നേരിട്ടോ, കമ്മീഷന്‍ സിറ്റിംഗ്‌ നടത്തുന്ന സ്ഥലങ്ങളില്‍ മെമ്പര്‍മാര്‍ക്ക്‌ നേരിട്ടോ, സമര്‍പ്പിക്കാവുന്നതാണ്‌. പരാതി സമര്‍പ്പിക്കുമ്പോള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്‌ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ സഹായിക്കും.(പരാതിയോടൊപ്പം യാതൊരുവിധ ഫീസും നല്‍കേണ്ടതില്ല)

(1) പരിഹാരം കാണേണ്ട വിഷയം, ഏത്‌ അധികാരി/സ്ഥാപനമാണ്‌ പരിഹാര നടപടികള്‍ സ്വീകരിക്കേണ്ടത്‌ എന്നിവ വ്യക്തമായിരേഖപ്പെടുത്തുക.
(2) എതിര്‍ കക്ഷികളുടെ പേരും, പൂര്‍ണ്ണമായ മേല്‍വിലാസവും, (പിന്‍കോഡ്‌സഹിതം) ലഭ്യമെങ്കില്‍ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തുക.
(3) പരാതി സംഗതിയുമായി ബന്ധപ്പെട്ട രേഖകളുടെ പകര്‍പ്പ്‌
(4) എതിര്‍കക്ഷ ികളുടെ എണ്ണത്തിനനുസൃതമായി ഹര്‍ജികളുടെ പകര്‍പ്പ്‌
(5) പരാതിക്കാരന്റെ പൂര്‍ണ്ണമായ വിലാസവും (പിന്‍കോഡ്‌ സഹിതം), ഫോണ്‍ നമ്പരും രേഖപ്പെടുത്തുക.

താഴെ പറയുന്നതരം പരാതികള്‍ കമ്മീഷന്‍ സ്വീകരിക്കുന്നതല്ല.

പരാതിക്കാരന്റെ പേരും വിലാസവും ഒപ്പും ഇല്ലാത്ത പരാതി വ്യാജപേരിലും, വിലാസത്തിലും ഉള്ള പരാതി അവ്യക്തവും, ഗൗരവവുമല്ലാത്ത വിഷയങ്ങള്‍ സംബന്ധിച്ച പരാതി കമ്മീഷനെ നേരിട്ട്‌ സംബോധനചെയ്യാതെ, മറ്റാര്‍ക്കെങ്കിലും അയച്ച പരാതിയുടെ പകര്‍പ്പ്‌ ന്യൂനപക്ഷങ്ങളുമായോ, ന്യൂനപക്ഷസ്ഥാപനങ്ങളുമായോ ബന്ധമില്ലാത്തവ കോടതിയുടെയോ, അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനത്തിന്റെയോ പരിഗണനയില്‍ ഇരിക്കുന്നവയോ കോടതിയലക്ഷ്യമായി തീരാവുന്ന വിഷയമോ കാലഹരണപ്പെട്ട വിഷയം സംബന്ധിച്ച പരാതി.

പരാതികള്‍ സമര്‍പ്പിക്കുന്നതിനും പരാതികള്‍ സംന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുന്നതിനും ബന്ധപ്പെടേണ്ട വിലാസം :

രജിസ്‌ട്രാര്‍,
കേരള സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍,
ആഞ്‌ജനേയ, ടി. സി. 9/1023(2), ശാസ്‌തമംഗലം,
തിരുവനന്തപുരം - 695 010
ഫോണ്‍ : 0471-2315733, 2315122, 2317122, 2318122, 2319122 (Fax)
ഇമെയില്‍ : kscminorities@gmail.com

New User

Email *
Password *
Re-enter Password to Confirm *
Please enter the code
 

* fields are mandatory

Registered User

Username
Password