KSCM
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്
കേരള ഗവണ്‍മെന്റ്‌

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍

രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനും, ഭരണഘടനയും, പാര്‍ലമെന്റും, സംസ്ഥാന നിയമസഭകളും ന്യൂനപക്ഷസംരക്ഷണത്തിനും ക്ഷേമത്തിനുമായി രൂപം നല്‍കിയിട്ടുള്ള നിയമങ്ങള്‍ ഫലപ്രദമായി നടപ്പാക്കുന്നുവെന്ന്‌ ഉറപ്പുവരുത്താനുമായിട്ടാണ്‌ 1992-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റീസ്‌ ആക്‌ട്‌ പ്രകാരം ദേശീയ ന്യൂനപക്ഷ കമ്മീഷന്‌ കേന്ദ്ര. സര്‍ക്കാര്‍ രൂപം നല്‍കിയത്‌. ന്യൂനപക്ഷങ്ങളെ/ ന്യൂനപക്ഷ സ്ഥാപനങ്ങളെ ബാധിക്കുന്നതും,മറ്റെല്ലാ പരിഹാരമാര്‍ഗ്ഗങ്ങളെ സമീപിച്ചിട്ടും പരിഹാരം ലഭിക്കാത്തതുമായ വിഷയങ്ങളെ സംബന്ധിച്ച്‌ ദേശീയ ന്യൂനപക്ഷ കമ്മഷന്‌ പരാതികള്‍ അയയ്‌ക്കാം.

വിലാസം :
5-ാം നില, ലോക്‌ നായക്‌ ഭവന്‍,
ന്യൂഡല്‍ഹി - 110 003
ഫോണ്‍ : 011-24615583
ഫാക്‌സ്‌ : 011- 24693302

ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍

ഗേറ്റ്‌ നം. 4, 1-ാം നില,
ജീവന്‍താര ബില്‍ഡിംഗ്‌,
5, സന്‍സദ്‌ മാര്‍ഗ്‌, പട്ടേല്‍ ചൗക്ക്‌, ന്യൂഡല്‍ഹി-110 001
ഫോണ്‍: 011 23367760, 23343765

2004 ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ആക്‌ട്‌ പ്രകാരം സ്ഥാപിതമായ മേല്‍ കമ്മീഷന്‍ ന്യൂഡല്‍ഹി ആസ്ഥാനമായാണ്‌ പ്രവര്‍ത്തിക്കുന്നത്‌. കമ്മീഷന്റെ പ്രധാന ചുമതലകള്‍ താഴെ കൊടുക്കുന്നു.

ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക്‌ ആവശ്യമായ ഉപദേശം നല്‍കുക. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുവാനും, ഭരണം നടത്തുവാനുമുള്ള ന്യൂനപക്ഷങ്ങളുടെ അവകാശം നിഷേധിക്കപ്പെടുകയോ, ലംഘിക്കപ്പെടുകയോ, യൂണിവേഴ്‌സിറ്റിയുമായുള്ള അഫിലിയേഷന്‍ സംബന്ധിച്ച തര്‍ക്കം ഉടലെടുക്കുകയോ ചെയ്യുമ്പോള്‍ അന്വേഷിച്ച്‌ കണ്ടെത്തലുകള്‍ നടപ്പിലാക്കുന്നതിന്‌ ബന്ധപ്പെട്ടവര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കുക.

ഭരണഘടനയോ, മറ്റെന്തെങ്കിലും നിയമമോ ന്യൂനപക്ഷങ്ങള്‍ക്ക്‌ നല്‍കിയിട്ടുള്ള വിദ്യാഭ്യാസ അവകാശങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള ശുപാര്‍ശ നല്‍കുക. ഒരു സ്ഥാപനത്തിന്‌ ന്യൂനപക്ഷ വിദ്യാഭ്യാസ പദവി നല്‍കാനുള്ള ചുമതല.