KSCM
കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്
കേരള ഗവണ്‍മെന്റ്‌

സന്ദേശം

മുഖ്യമന്ത്രി, ഉമ്മന്‍ചാണ്ടി കേരളം

ന്യൂനപക്ഷങ്ങള്‍ക്ക്‌ കേന്ദ്ര-സംസ്ഥാന,സര്‍്‌ക്കാരുകളും മറ്റ്‌ ഏജന്‍സികളും നല്‍കി വരുന്ന വിവിധ സഹായ, പരിശീലന പദ്ധതികളും മറ്റ്‌ ആവശ്യ വിവരങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ വെബ്‌സൈറ്റ്‌്‌ രൂപികരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

ബഹുമുഖ വികസന പദ്ധതി,വിവിധയിനം സ്‌കോളര്‍ഷിപ്പുകള്‍ വ്യക്തിത്വ വികസന ക്യാമ്പ്‌, വനിതാ സ്വയം സഹായസംഘങ്ങള്‍, പ്രീ റിക്രൂട്ട്‌മെന്റ്‌ ട്രെയിനിംഗ്‌, മുസ്‌്‌ളീം യുവനജങ്ങള്‍ക്കുള്ള മത്‌്‌സര പരീക്ഷാ പരിശീലനകേന്ദ്രങ്ങള്‍, മദ്രസ അദ്ധ്യാപക ക്ഷേമനിധി പെന്‍ഷന്‍ പദ്ധതി തുടങ്ങി നിരവധി ക്ഷേമപദ്ധതികള്‍ സംസ്ഥാന ന്യൂനപക്ഷ വകുപ്പിന്‍ കീഴില്‍ നടപ്പിലാക്കി വരികയാണ്‌. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക്‌ ലഭ്യമാകുന്ന ഇത്തരം സഹായ പദ്ധതികള്‍ സംബന്ധിച്ച സമഗ്ര വിവരം നല്‍കുവാനും കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഫലപ്രദവും വ്യാപകവും ആക്കുവാനും ഈ വെബ്‌സൈറ്റ്‌ സഹായകമാവുമെന്ന പ്രതീക്ഷിക്കുന്നു.

മഞ്ഞളാംകുഴി അലി, നഗരകാര്യ-ന്യൂനപക്ഷക്ഷേമ വകുപ്പു മന്ത്രി കേരളം

നിയമങ്ങള്‍ പ്രയോഗത്തില്‍ വരുത്തുമ്പോഴാണ്‌ അവയ്‌ക്ക്‌ ജീവനുണ്ടാകുന്നത്‌.വൈകിയും വളച്ചൊടിച്ചും ലഭിക്കുന്ന നീതിയാവട്ടെ ഏറ്റവും വലിയ അനീതിയും. ഭരണഘടനാ ശില്‌പികള്‍ വിഭാവനം ചെയ്‌ത അവകാശങ്ങള്‍ പലതും വൈകിലഭിച്ച വിഭാഗമാണ്‌ ന്യൂനപക്ഷങ്ങള്‍. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക്‌ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ നേട്ടങ്ങളുണ്ടാക്കാന്‍ സാധിച്ചുവെന്നത്‌ ചരിത്രത്തിന്റെ നന്മയാണ്‌. പൂര്‍വ്വികരുടെ ദീര്‍ഘവീക്ഷണമാണ്‌ ഈ നേട്ടങ്ങള്‍ക്ക്‌ വഴിയൊരുക്കിയത്‌.

മറ്റ്‌ സംസ്ഥാനങ്ങളിലെല്ലാം സംസ്ഥാന ന്യൂനപക്ഷകമ്മീഷന്‍ നേരത്തെ രൂപവല്‍ക്കരിക്കുകയും പ്രവൃത്തി പഥത്തില്‍ എത്തുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ കേരളത്തില്‍ കമ്മീഷന്റെ പ്രവര്‍ത്തനത്തിന്‌ മാസങ്ങളുടെ പ്രായമേ ഉള്ളൂ. ശൈശവദശയിലാണെങ്കില്‍ കൂടി വലിയകാര്യങ്ങളില്‍ ശ്രദ്ധപതിപ്പിക്കാനും നീതി നിഷേധത്തിനെതിരെ എത്ര ചെയ്‌താലും അവസാനിക്കാത്ത പ്രക്രീയയാണ്‌ കമ്മീഷന്റെ ഇടപെടലുകള്‍. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‌ ജാഗ്രതയോടെ പ്രവര്‍ത്തിക്കാന്‍ നമ്മുക്ക്‌ കഴിയേണ്ടതുണ്ട്‌.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും വിവിധ ഏജന്‍സികളും ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി ഒട്ടേറെ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്‌. എന്നാല്‍ യഥാസമയം താഴേക്കിടയില്‍ എത്തിക്കുന്നതില്‍ പലപ്പോഴും ഔദ്യോഗിക സംവിധാനങ്ങള്‍ വിജയിക്കാറില്ല. പൊതുജനത്തിനും ജനപ്രതിനിധികള്‍ക്കും ഇത്തരം കാര്യങ്ങളില്‍ അവബോധം ഉണ്ടാക്കുകയാണ്‌ ഇതിനുള്ള പോംവഴി. ന്യൂനപക്ഷ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വേണ്ടത്ര അവബോധം ഉണ്ടായിട്ടില്ല എന്ന വസ്‌തുതയും ഓര്‍ക്കേണ്ടതുണ്ട്‌. ഈ പോരായ്‌മകള്‍ നികത്തുവാനും ജനങ്ങളുടെ മനസ്സറിഞ്ഞ്‌ പ്രവര്‍ത്തിക്കുവാനും അവകാശ നിഷേധങ്ങള്‍ക്കു മേല്‍ അധികാരത്തിന്റെ ദൃഢസ്വരം ഉയര്‍ത്തുവാനും കമ്മീഷന്‌ വെബ്‌സൈറ്റ്‌്‌ സഹായകമാവട്ടെ എന്ന്‌ ആശംസിക്കുന്നു.