കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
കേരള ഗവണ്‍മെന്റ്‌

ഞങ്ങളുടെ മെയിലിങ്ങ്‌ ലിസ്‌ററില്‍ ചേരുവാന്‍

BACK

ഒരിക്കല്‍ നിങ്ങളുടെ പേരും ഇ-മെയില്‍ അഡ്രസ്സും കമ്മീഷനില്‍ നല്‍കിയാല്‍ നിങ്ങളെ കമ്മീഷന്റെ അഭ്യുദയകാംക്ഷിയായി കണ്ട്‌ കമ്മീഷന്റെ എല്ലാ വിവരങ്ങളും പ്രസ്‌തുത ഇ-മെയില്‍ വിലാസത്തില്‍ നിങ്ങളെ അറിയിക്കുന്നതാണ്‌. ഏതൊരു വ്യക്തിയ്‌ക്കും, സര്‍ക്കാരേതര സംഘടനള്‍ക്കും, സ്ഥാപനങ്ങള്‍ക്കും മത ന്യൂനപക്ഷസംഘടമനകള്‍ക്കും ഇത്തരത്തില്‍ അംഗമാകാം.

അംഗമാകുന്നവരുടെ വിശദവിവരങ്ങള്‍ മറ്റാരുമായും പങ്കുവയ്‌ക്കകയോ, മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യില്ല. അംഗങ്ങള്‍ക്ക്‌ അവരുടെ ഇഷ്ടപ്രകാരം ഏതു സമയത്തും അംഗത്വം പിന്‍വലിയ്‌ക്കാനും കഴിയും.

അംഗമാകുവാന്‍, നിങ്ങള്‍ സംഘടനയേയോ, സ്ഥാപനത്തേയോ പ്രതിനിധീകരിക്കുന്നുണ്ടെങ്കില്‍ 'Institution' എന്ന വിഭാഗത്തിലും അല്ലെങ്കില്‍ 'individual' എന്ന വിഭാഗവും തിരഞ്ഞെടുത്ത്‌ ക്ലിക്ക്‌ ചെയ്യണം

 

*    Individual     Institution

അറിയിപ്പുകള്‍

 • സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍റെ തൃശൂര്‍ സിറ്റിങ്ങ് 24.11.2022 ന്
  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ 24.11.2022 തീയതിയില്‍ തൃശൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിങ്ങ് നടത്തുന്നതാണ്. ടി സിറ്റിങ്ങില്‍ തൃശൂര്‍ ജില്ലയില്‍ നിന്നുള്ള പുതിയ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.
 • കേരളത്തിലെ ന്യൂനപക്ഷ വിഭാഗമായ ക്രിസ്‌തുമതത്തില്‍പ്പെട്ട സി.എസ്‌.ഐ, പെന്തക്കോസ്‌ത്‌ എന്നിവരുടെ പ്രശ്‌നങ്ങളെപ്പറ്റി കേരള സംസ്‌ഥാന ന്യൂനപക്ഷ കമ്മീഷന്‍ പഠന റിപ്പോര്‍ട്ട്‌
 • Report on Khabarstan submitted to Honb'le Chief Minister by the Chairman, State Minority Commission on 12.09.2022.
 • ഡെപ്യൂട്ടേഷൻ ഒഴിവ്
  സംസ്ഥാന ന്യൂനപക്ഷ കമ്മീഷനിൽ നിലവിലുള്ള ലോവർ ഡിവിഷൻ ക്ലാർക്ക് (ഒഴിവ് -1), ചെയർമാന്റെ പേഴ്സണൺ അസിസ്റ്റന്റ് (ഒഴിവ്-1) തസ്തികകളിൽ അന്യത്ര സേവനവ്യവസ്ഥയിൽ നിയമനം നടത്തും. സർക്കാർ സർവീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് നിരാക്ഷേപ സാക്ഷ്യപത്രവും കെ.എസ്.ആർ പാർട്ട് ഒന്ന് റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കാം.

  അപേക്ഷകൾ നവംബർ 30നു വൈകിട്ട് അഞ്ചിനു മുമ്പ് മെമ്പർ സെക്രട്ടറി, കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, ആഞ്ജനേയ, ടി.സി 9/1023 (2), ശാസ്തമംഗലം പി.ഒ., തിരുവനന്തപുരം – 695 010 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0471-2315122, 2315133, 2319122, kscminorities@gmail.com
 • സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ സിറ്റിങ്ങ് 19.11.2022 ന് കണ്ണൂരില്‍
  കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ കണ്ണൂര്‍-കാസര്‍ഗോഡ് ജില്ലാതല സിറ്റിങ്ങ് 19.11.2022 ന് രാവിലെ 11 മണിക്ക് കണ്ണൂര്‍ ജില്ലാ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടത്തുന്നതാണ്. ആയതില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള പരാതികള്‍ പരിഗണിക്കുന്നതും പുതിയ പരാതികള്‍ സ്വീകരിക്കുന്നതുമാണ്.