ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തെപ്പറ്റി വിലയിരുത്തല്‍ നടത്തുക
ന്യൂനപക്ഷ സംരക്ഷണം, ശാക്തീകരണം ക്ഷേമം എന്നിവയ്‌ക്കായി ഭരണഘടനയും, നിയമങ്ങളും, സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും എത്രമാത്രം നടപ്പക്കുന്നു എന്ന് നിരീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുക.
സാമൂഹ്യ-സാമ്പത്തിക-വിദ്യാഭ്യാസ-ഭാഷാപരമായ അവകാശങ്ങളിലുണ്ടാകുന്ന അവകാശ നിഷേധത്തെപ്പറ്റിയുള്ള പരാതികളില്‍ അന്വേഷണം നടത്തുക, ന്യൂനപക്ഷങ്ങള്‍ക്കു ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ സംരക്ഷിക്കുക, ഇത്തരം കാര്യങ്ങളിലുണ്ടാകുന്ന വീഴ്‌ചകളെപ്പറ്റി ബന്ധപ്പെട്ടവരെ അറിയിക്കുകയും അതിനുവേണ്ട പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്യുക കൂടാതെ പരിഹാര നടപടികള്‍ തുടര്‍ന്നു കൊണ്ടു പോകുന്നതിനെ നിരീക്ഷിക്കുക എന്നിവ എല്ലാം ചുമതലകളില്‍പ്പെടുന്നു.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക വികസനം എന്നിവയ്‌ക്കായുള്ള പദ്ധതികളില്‍ പങ്കെടുത്ത് സൃഷ്ടിപരമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ന്യൂനപക്ഷ സാമൂഹിക-സാമ്പത്തിക വികസനം, ക്ഷേമം, സംരക്ഷണം എന്നിവയില്‍ സര്‍ക്കാരിനു് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവ ശരിയായ വിധത്തില്‍ നടപ്പാക്കുകയും നിരീക്ഷിക്കുകയും ചെയ്‌തു റിപ്പോര്‍ട്ടു നല്‍കുക
ന്യൂനപക്ഷത്തിനെതിരെ ഏതെങ്കിലും വിധത്തിലുളള അവകാശ നിഷേധമോ അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളോ ഉണ്ടായാല്‍ അതേപ്പറ്റി പഠിക്കുകയും അവ നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ നടപടി സ്വീകരിക്കുകയും ചെയ്യുക
ന്യൂനപക്ഷങ്ങളുടെ സാമ്പത്തിക സാമൂഹിക വിദ്യാഭ്യാസപരമായ കാര്യങ്ങളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി പഠനം, ഗവേഷണം, അപഗ്രഥനം എന്നിവ നടത്തുകയും സെമിനാറും സിമ്പോസിയവും അവബോധ ക്ലാസ്സുകളും നടത്തുക.
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി സര്‍ക്കാര്‍ സ്വീകരിക്കേണ്ട തീരുമാനങ്ങളെപ്പറ്റി ശരിയായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക.
ന്യൂനപക്ഷ വിഭാഗങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും പരിഹാരങ്ങളെക്കുറിച്ചും സമയനിഷ്ടമായി സര്‍ക്കാറിനു റിപ്പോര്‍ട്ടു നല്‍കുക.
ന്യൂനപക്ഷങ്ങളുടെ സംരക്ഷണം, ക്ഷേമം, വികസനം, ഉയര്‍ച്ച എന്നിവയുമായി ബന്ധപ്പെട്ട മറ്റുപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുക.
വിവിധ തൊഴില്‍ അവസര പദ്ധതികളിലും, സാമൂഹ്യ വികസന പദ്ധതികളിലും ജനസംഖ്യാനിരക്കില്‍ ന്യൂനപക്ഷങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുക
വര്‍ഗ്ഗീയ ലഹളക്കു സാദ്ധ്യതയുള്ള സ്ഥലങ്ങളില്‍ കാര്യക്ഷമമായ നിയമ വാഴ്‌ച ഉറപ്പാക്കുകയും അപജയങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുക.
ന്യൂനപക്ഷ ക്ഷേമത്തിനായി സര്‍ക്കാര്‍ ഏല്‌പിക്കുന്നതും, മുമ്പുവിവിരിച്ചതുമല്ലാത്ത മറ്റുകാര്യങ്ങള്‍ നടപ്പാക്കുക