കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍
കേരള ഗവണ്‍മെന്റ്‌

ചോദേൃാത്തരങ്ങള്‍

1. ന്യൂനപക്ഷ കമ്മീഷനില്‍ പരാതി നല്‍കുവാന്‍ ആര്‍ക്കാണ്‌ കഴിയുക. പരാതി നല്‍കാന്‍ ഏതെങ്കിലും തരത്തിലുള്ള ഫീസോ, കോര്‍ട്ട്‌സ്റ്റാംപോ ആവശ്യമുണ്ടോ?.

ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നതും, നിയമപരമായി അര്‍ഹതപ്പെട്ടതുമായ അവകാശ നിഷേധങ്ങള്‍ ഉണ്ടായാല്‍ ആര്‍ക്കുവേണമെങ്കിലും ന്യൂനപക്ഷവിഭാഗത്തില്‍പ്പെട്ടതോ, അല്ലത്തതോ ആയ ഏതൊരു വ്യക്തിയ്‌ക്കും - പ്രസ്‌തുത കമ്മീഷനില്‍ പരാതി നല്‍കാം. വെള്ളപേപ്പറില്‍ എഴുതിയ പരാതി, എതിര്‍കക്ഷികളുടെ എണ്ണമനുസരിച്ചുള്ള കോപ്പികള്‍ സഹിതം ശാസ്‌തമംഗലത്തുള്ള കെ.എസ്‌.സി.എം. ന്റെ ഹെഡോഫീസില്‍ നേരിട്ടോ, പോസ്റ്റുവഴിയോ നല്‍കാം. പരാതി നല്‍കുവാന്‍ യാതൊരുവിധ ഫീസും കോര്‍ട്ടുസ്റ്റാമ്പും ആവശ്യമില്ല. കമ്മീഷന്റെ ഓണ്‍ലൈന്‍വഴിയും പരാതിനല്‍കാം.

2. എങ്ങനെയാണ്‌ പരാതി നല്‍കേണ്ടത്‌?

പരാതികള്‍ തിരുവനന്തപുരം ശാസ്‌തമംഗലത്തുള്ള കെ.എസ്‌.സി.എം. ന്റെ ഹെഡോഫീസിലോ, കമ്മീഷന്റെ ജില്ലാതല സിറ്റിംങ്ങില്‍ വച്ചോ, പോസ്റ്റലായോ അയയ്‌ക്കുവാന്‍ കഴിയും.

പോസ്റ്റലായി

To
The Registrar
Kerala State Commission for Minorities
Anjaneya
Sasthamangalam
Thiruvananthapuram
എന്ന അഡ്രസ്സില്‍ അയയ്‌ക്കാം

കൂടാതെ ഓണ്‍ലൈനിലൂടെ ഒഫീഷ്യല്‍ വെബ്‌സൈറ്റു വഴിയും പരാതി നല്‍കാം. ഈ വെബ്‌സൈറ്റില്‍ പ്രവേശിച്ച്‌ 'ഫയര്‍ യുവര്‍ പെറ്റീഷന്‍' എന്ന വിഭാഗത്തില്‍ ക്ലിക്ക്‌ ചെയ്യുക. അതില്‍ പറയും പ്രകാരം പരാതി പൂരിപ്പിച്ച്‌ send ബട്ടണ്‍ അമര്‍ത്തുക. ഈ രീതിയില്‍ നിങ്ങളുടെ പരാതി രജിസ്റ്റര്‍ ചെയ്യാം. ഇത്തരത്തില്‍ പരാതി നല്‍കുമ്പോള്‍ ലഭിക്കുന്ന നമ്പര്‍ ഉപയോഗിച്ച്‌ ഈ പരാതിയിന്മേലുള്ള ഭാവി നടപടികളും അന്വേഷണങ്ങളും നടത്താനും പരാതി നല്‍കുവാനും കഴിയും.

3. ന്യൂനപക്ഷ കമ്മീഷനില്‍ എടുക്കുന്ന പരിഹാരമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാം?

കമ്മീഷനു ലഭിക്കുന്ന പരാതികളെ കുറിച്ച്‌ കമ്മീഷന്‍ അന്വേഷിക്കുകയും അവ പ്രസക്തവും ഗൗരവമുള്ളതുമാണെങ്കില്‍ പരാതി MCOD ആയി രജിസ്‌ട്രര്‍ ചെയ്‌ത്‌ തുടര്‍ നടപടികള്‍ സ്വീകരിക്കും. അല്ലാത്തവ അനുയോജ്യമായ നടപടികള്‍ക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നല്‍കും.

അപ്രസ്‌ക്തവും ഒഴിവാക്കേണ്ടതുമായ പരാതികള്‍ അവസാനപ്പിക്കുവാനും കമ്മീഷന്‍ തീരുമാനിക്കും. ഓരോ പരാതിയിലും സ്വീകരിച്ച നടപടികളെപ്പറ്റി പരാതിക്കാരനെ അറിയിക്കുകയും ചെയ്യും.

4. എത്ര കോപ്പികള്‍ നല്‍കണം?

എത്ര എതിര്‍ കകഷികളുണ്ടോ അത്രയും കോപ്പികളാണ്‌ പരാതി നല്‍കുമ്പോള്‍ കൊടുക്കേണ്ടത്‌. എതിര്‍കക്ഷിക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച്‌ പരാതിയുടെ കോപ്പികളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകും.

അറിയിപ്പുകള്‍

  • The Commission is conducting Studies on "Backwardness of Christian Minorities in Kerala" and on "Educational Backwardness of Muslim Girls in Kerala". Public can offer their suggestions by person or through email kscminorities@gmail.com.

കൂടുതല്‍ വായിക്കുക